വൈപ്പിൻ: വൈപ്പിനിലെ എം.എൽ.എ ഓഫീസ് ഓച്ചന്തുരുത്ത് കമ്പനിപ്പീടികയിൽ സി.പി.എം.ജില്ല സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ മുൻ എം.എൽ.എ.എസ്.ശർമ്മ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, എ.പി.പ്രിനിൽ, ഡോ. കെ.കെ.ജോഷി എന്നിവർ പ്രസംഗിച്ചു.ഘടക കക്ഷിനേതാക്കളായ ഇ.സി.ശിവദാസ്, കെ.കെ.വേലായുധൻ, എസ്.പരമേശ്വരൻ, എം.എച്ച്.റഷീദ്, പ്രമോദ് മാലിപ്പുറം, ജോസി പി.തോമസ്, മുല്ലക്കര സക്കറിയ, ആന്റണി സജി, ജില്ല പഞ്ചായത്തംഗം അഡ്വ. എം.ബി.ഷൈനിഎന്നിവർ സംബന്ധിച്ചു.