പാലിശേരി എസ്.എൻ.ഡി .പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയോടുള്ള ആദരസൂചകമായി ലൈബ്രറി അങ്കണത്തിൽ ജില്ലാ ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ മാസ്റ്റർ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എന്നിവർ വൃക്ഷത്തൈ നട്ടു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി കെ.പി.റെജീഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് കെ.കെ മുരളി, സെക്രട്ടറി മിഥുൻ ടി.എസ് , കെ.വി.അജീഷ്, കെ.കെ. രജ്ഞിത്, സി.കെ അശോകൻ, അജ്മൽ സുകുമാരൻ,സേതു മോഹനൻ എന്നിവർ പങ്കെടുത്തു. വടക്കേ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറി സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണോദ്ഘാടനം ലൈബ്രറി പ്രസിഡന്റ് പി.വി.ബൈജു നിർവ്വഹിച്ചു.ശാഖാ പ്രസിഡന്റ് സൈജു ഗോപാൽ പരിസ്ഥിതി ദിന സന്ദേശം നൽകി.