കൊച്ചി: ജനാധിപത്യത്തിന് കളങ്കമായി തിരഞ്ഞെടുപ്പിൽ കള്ളപ്പണയിടപാട് നടത്തിയ കേരളത്തിലെ ബി.ജെ.പി. നേതൃത്വത്തെ ഒന്നടങ്കം പുറത്താക്കാൻ കേന്ദ്ര നേതൃത്വം തയ്യാറാകണമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജനാധിപത്യത്തെയും പാർലമെന്ററി ഭരണസംവിധാനങ്ങളെയും വിലയ്ക്കുവാങ്ങുകയെന്ന നരേന്ദ്രമോദി, അമിത് ഷാ സിദ്ധാന്തത്തിന്റെ ആവർത്തനമാണ് കേരളത്തിലും അരങ്ങേറിയത്. സംസ്ഥാന പ്രസിഡന്റ് തന്നെ കുഴൽപ്പണ വിതരണം നടത്തിയതായി പുറത്തുവരുന്നത് ഞെട്ടിക്കുന്നതാണ്. ബി.ജെ.പി. മത്സരിച്ച നൂറിലധികം മണ്ഡലങ്ങളിലെ പണമിടപാടുകളും അന്വഷിക്കണം. ബി.ജെപി. നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമങ്ങളും കള്ളപ്പണ വിതരണവും വിശദമായി അന്വേഷിക്കാൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ചാക്കോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.