ആലുവ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ നഗരസഭ സംഘടിപ്പിക്കുന്ന മരതകത്തോപ്പ് പദ്ധതിയുടെ ഭാഗമായി 13 -ാം വാർഡിൽ അൻവർ സാദത്ത് എം.എൽ.എ വൃക്ഷത്തൈകൾ നട്ടു. ചെയർമാൻ എം.ഒ. ജോൺ, വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ലത്തീഫ് പുഴിത്തറ, ലളിതാ ഗണേഷ്, ചിന്നൻ ടി. പൈനാടത്ത്, വിജയമ്മ ഭാർഗവൻ, സാജിത കുഞ്ഞുമോൻ, ബിന്ദു ഉദയകുമാർ, അബ്ദുൽഗഫൂർ പാലക്കാട്ടിൽ, സലിം ചെറാട്ട് എന്നിവർ സംസാരിച്ചു.