ആലുവ: എടയപ്പുറം മുസ്ലീം ജമാഅത്തിന്റെയും എടയപ്പുറം മുസ്ലീം വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ജാഗ്രതാ സമിതി രൂപികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.കെ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ആലുവ ടൗൺ കമ്മിറ്റി നൽകിയ പി.പി.ഇ കിറ്റുകളും ഓക്‌സിമീറ്ററുകളും സെക്രട്ടറി അബ്ദുൾ കരീം കൈമാറി. ഭക്ഷ്യക്കിറ്റ് ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദിന് നൽകി പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം നിർവഹിച്ചു. കോ ഓഡിനേറ്റർ ടി.എ. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സ്‌നേഹ, വാർഡ് മെമ്പർമാരായ സാഹിദ അബ്ദുൾ സലാം, റെജീന നെജീബ്, സിമി അഷറഫ്, ഹിത ജയകുമാർ എന്നിവർ സംസാരിച്ചു.