1
ചെല്ലാനത്ത് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുന്ന ചടങ്ങ് സബ് കളക്ടർ ഹാരീസ് റഷീദ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കടൽവെള്ളം കയറിയ വീടുകളിലെ നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പത്ത് ടെലിവിഷനുകൾ നൽകി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചെല്ലാനത്തെ ക്യാമ്പിൽ നടന്ന ചടങ്ങ് സബ് കളക്ടർ ഹാരീസ് റഷീദ് ഉദ്ഘാടനം ചെയ്തു. സ്പോൺസർമാരിൽ ഒരാളായ സിനിമാതാരം കുഞ്ചാക്കോ ബോബൻ, ഉദ്യോഗസ്ഥരായ സുനിത ജേക്കബ്, ബെന്നി സെബാസ്റ്റ്യൻ, ജോസഫ് ആന്റണി ഹെർട്ടിസ്, സുജാതാ സുധാകരൻ, പ്രവിത അനീഷ് തുടങ്ങിയവർ സംബന്ധിച്ചു.