പള്ളുരുത്തി: കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാമാരിക്കാലത്ത് സഹായിക്കുന്ന ആശാ വർക്കർമാരെ ആദരിച്ചു. പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്ക്, ഫേസ്‌ഫീൽഡ് എന്നിവയും നൽകി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി. ദിലീപ് അധ്യക്ഷത വഹിച്ചു. ഇ.എ. അമീൻ, ടി.എ. സിയാദ്, അബ്ദുൾ റഹിം തുടങ്ങിയവർ സംബന്ധിച്ചു.