benny-behanan-mp
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എടമനപ്പറമ്പ് കോളനിയിൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിൽ എടമനപ്പറമ്പ് കോളനിയിൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സി.പി. നൗഷാദ്, കെ.കെ. ജമാൽ, മുഹമ്മദ് ഷഫീക്ക്, പി.എസ്. യൂസഫ് എന്നിവർ സംസാരിച്ചു.