കൊച്ചി: പ്രകൃതിസൗഹാർദ്ദപരവും സുസ്ഥിരവുമായ പ്രതിരോധപ്രവർത്തനങ്ങളാണ് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ നാം ആശ്രയിക്കേണ്ടതെന്ന് സിനിമാതാരം സിജോയ് വർഗീസ് പറഞ്ഞു. കടൽകയറ്റം രൂക്ഷമായ ചെല്ലാനം പ്രദേശത്ത് ജൈവവേലി ഒരുക്കുന്നതിന്റെ ഭാഗമായി കണ്ടൽചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം അങ്കമാലി അതിരൂപത സഹൃദയയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് ജൈവവേലി നിർമാണം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. ചെല്ലാനം ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ബ്രില്യൻ ചാൾസ്, പോൾ ജിനൻ എന്നിവർ നേതൃത്വം നൽകി.