കൊച്ചി: വൃക്കരോഗത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഗായകന് സഹായഹസ്തവുമായി ബാലസംഘം. കലൂർ കതൃക്കടവ് പാടത്തുതുണ്ടിയിൽ പി.എസ് സച്ചിന് (24) ചികിത്സാസഹായമായി ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1,75,000 രൂപയുടെ ചെക്ക് ബാലസംഘം മുഖ്യ രക്ഷധികാരി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വീട്ടിലെത്തി കുടുംബത്തിന് കൈമാറി. ജില്ലാ പ്രസിഡന്റ് അനുജ ബി, ജില്ലാ കൺവീനർ എം.പി. മുരളി, സംസ്ഥാന കമ്മിറ്റി അംഗം മിനി സാബു, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഷാഹുൽ ഹമീദ് ,ഏരിയ സെക്രട്ടറി സ്വാതി സോമൻ എന്നിവർ പങ്കെടുത്തു.