deep

കൊച്ചി​: അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പുതിയ നിയമങ്ങളിലും പരിഷ്കാരങ്ങളിലും പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ഇന്ന് ഹർത്താൽ. കടകൾ ഇന്ന് രാവിലെ ആറ്മുതൽ വൈകിട്ട് ആറു വരെ അടച്ചിട്ട് ദ്വീപുവാസികൾ വീടുകളിൽ നിരാഹാരമനുഷ്ഠിക്കും.

സേവ് ലക്ഷദ്വീപ് ഫോറമാണ് ഹർത്താലിനും സമരത്തിനും ആഹ്വാനം ചെയ്തത്. വിവിധ ദ്വീപുകളിലെ വ്യാപാരി അസോസിയേഷനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങൾ അതത് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് നിരാഹാരം നടത്തുക. ഏപ്രിൽ 28മുതൽ ദ്വീപി​ൽ നി​ലവി​ലുള്ള ലോക്ക്ഡൗൺ​ ഇന്ന് അവസാനി​ക്കുകയാണ്. നീട്ടാനാണ് സാദ്ധ്യത.

 പെർമിറ്റ് തീർന്നവർ മടങ്ങേണ്ടിവരും

സന്ദർശന പെർമി​റ്റ് കാലാവധി​ കഴി​ഞ്ഞ പുറംനാട്ടുകാർ ഉടനെ മടങ്ങണമെന്ന് ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചതായി സൂചന. കെട്ടി​ടനി​ർമ്മാണ ജോലി​കൾക്കും മറ്റുമായി​ മലയാളി​കൾ ഉൾപ്പെടെ രണ്ടായി​രത്തി​ലേറെ പുറംനാട്ടുകാർ ദ്വീപി​ലുണ്ട്. എന്നാൽ തൊഴിലാളികൾക്കോ സ്പോൺസർമാർക്കോ നിർദേശമൊന്നും ലഭിച്ചിട്ടില്ല.

കൊവി​ഡി​നെ തുടർന്ന് നീട്ടി​യ നൽകി​യ വർക്ക് പെർമി​റ്റ് കാലാവധി​ മേയ് 31ന് തീർന്നു. ഇതുവരെ കൊച്ചി​ ഓഫീസി​ൽ നി​ന്ന് കൊടുത്തി​രുന്ന പെർമി​റ്റ് ഇപ്പോൾ ലക്ഷദ്വീപ് എ.ഡി.എമ്മാണ് നൽകുന്നത്. ദ്വീപ് ഭരണകൂടമോ ലക്ഷദ്വീപ് നി​വാസി​കളോ നൽകുന്ന വർക്ക് പെർമി​റ്റി​ന്റെ അടി​സ്ഥാനത്തി​ൽ മാത്രമേ അന്യനാട്ടുകാർക്ക് ഇവി​ടെ തുടരാനാകൂ. രണ്ട് മാസമായി​ ജോലി​ ഇല്ലാതി​രുന്ന തൊഴി​ലാളി​കൾ പലരും കടക്കെണി​യി​ലാണ്. പെർമിറ്റ് പുതുക്കി കിട്ടുമോ എന്ന ആശങ്കയിലാണിവർ.

 കൊച്ചിയിൽ ഇന്ന് യു.ഡി.എഫ് സമരം

ഇന്ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാനത്തെ മുഴുവൻ യു.ഡി.എഫ് എം.പിമാരും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുമ്പിൽ സമരം നടത്തും.

 ​ഇ​ന്ന് ​എ​ൽ.​ജെ.​ഡി​ ​ധ​ർണ

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പ് ​ജ​ന​ത​ ​ഇ​ന്ന് ​ന​ട​ത്തു​ന്ന​ 12​ ​മ​ണി​ക്കൂ​ർ​ ​ഉ​പ​വാ​സ​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​ലോ​ക് ​താ​ന്ത്രി​ക് ​ജ​ന​താ​ദ​ൾ​ ​സം​സ്ഥാ​ന​ത്തെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​രാ​വി​ലെ​ 10​ന് ​ധ​ർ​ണ​ ​ന​ട​ത്തു​മെ​ന്ന് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഷേ​ക് ​പി.​ ​ഹാ​രി​സ് ​അ​റി​യി​ച്ചു.​ ​വ​ർ​ഗ്ഗീ​യ​ ​ഫാ​സി​സ്റ്റ് ​ന​യ​മാ​ണ് ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​കാ​ശ്മീ​രി​നെ​ ​വി​ഭ​ജി​ച്ച​തു​പോ​ലെ​ ​ല​ക്ഷ​ദ്വീ​പി​നെ​യും​ ​കാ​വി​വ​ൽ​ക്ക​രി​ച്ച് ​മ​റ്റൊ​രു​ ​ഗു​ജ​റാ​ത്താ​ക്കാ​നാ​ണ് ​ശ്ര​മ​മെ​ന്നും​ ​ഷേ​ക് ​പി.​ ​ഹാ​രി​സ് ​പ​റ​ഞ്ഞു.