പറവൂർ: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഫലവൃക്ഷത്തൈകളുടെ വിതരണം ആരംഭിച്ചു. വാളൻപുളി തൈ സൗജന്യമായും കവുങ്ങ് (ഇന്റർ മംഗള, മൊഹിത് നഗർ), വിയറ്റ്‌നാം എർളി പ്ലാവ് തുടങ്ങിയ ഇനം ഫലവൃക്ഷത്തൈകൾ കുറഞ്ഞ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. മറ്റുള്ള ഫലവൃക്ഷത്തൈകൾ ബാങ്കിന്റെ അഗ്രി ഹബ്ബിൽ നിന്ന് മിതമായ നിരക്കിൽ ലഭിക്കും. വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത്കുമാർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ ഗിരിജ അജിത്ത് സ്വാഗതവും പി.എൻ.വിജയൻ നന്ദിയും പറഞ്ഞു, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ബാങ്ക് സെക്രട്ടറി കെ.എസ്.ജയ്സി തുടങ്ങിയവർ സംബന്ധിച്ചു.