പള്ളുരുത്തി: ചെല്ലാനത്തെ കടൽവെള്ളം കയറിയ എസ്.എൻ.ഡി.പി യോഗം ശാഖാഓഫീസും ക്ഷേത്രവും പരിസരവും യൂത്ത് മൂവ്മെൻ്റ് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയും കൊച്ചി യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളും ചേർന്ന് വൃത്തിയാക്കി. ശാഖയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഉണ്ണി കാക്കനാട്, ഷിനിൽ കോതമംഗലം, ശ്യാംപ്രസാദ്, പ്രവീൺ തങ്കപ്പൻ, അമ്പാടി ചെങ്ങമനാട്, തിലകൻ കോതമംഗലം, അർജുൻ അരമുറി, രജീഷ് കുമ്പളാപ്പള്ളി, ഡോ.അരുൺ അംബു കാക്കത്തറ, ഷൈൻ കൂട്ടുങ്കൽ എന്നിവർ സംബന്ധിച്ചു. ചെളി നിറഞ്ഞ് കിടന്ന വഴികളും ശുചീകരിച്ചു. തുടർന്ന് ഓഫീസും പരിസരവും അണുവിമുക്തമാക്കി. വെള്ളം നിറഞ്ഞ് കിടന്ന പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളും ക്ഷേത്രപരിസരവും ഇതിനോടനുബന്ധിച്ച് ശുചിയാക്കി.