exices
പ്രതി.ജൈമോൻ

മൂവാറ്റുപുഴ: 750 മില്ലി ലിറ്റർ സ്പിരിറ്റുമായി കാലാമ്പൂർ ഇടശേരി വീട്ടിൽ ജെയ്മോൻ (35) എക്സൈസിന്റെ പിടിയിലായി. അനധികൃത മദ്യവിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കേസിലെ രണ്ടാം പ്രതി ചെമ്പന്മല കോളനിയിലെ സനേഷ് (30)ഒളിവിലാണ്. സ്പിരിറ്റിന്റെ സ്രോതസിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. റെയ്ഡിന് മൂവാറ്റുപുഴ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.സി.ഗിരീഷ്, പ്രിവന്റീവ് ഓഫീസർ കെ.എസ്. ഇബ്രാഹിം, സിവിൽ എക്‌സൈസ് ഓഫീസർ റോബി കെ.എം, അഭിലാഷ്. ടി.ഇ, ഷിജീവ് കെ.ജി, മിഥുൻ ടി.എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അനിത പി.എൻ, ഡ്രൈവർ അഫ്സൽ എന്നിവർ പങ്കെടുത്തു.