ravi-poojari

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ നടി ലീന മരിയാ പോളിന്റെ മൊഴി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ് ) വീഡിയോ കോൺഫറൻസിലൂടെ ഇന്നലെ രേഖപ്പെടുത്തി. കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള അധോലോക നായകൻ രവി പൂജാരിയുടെ ശബ്ദവും ലീന തിരിച്ചറിഞ്ഞു. തന്നെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത് ഇതേ ആൾ തന്നെയാണെന്ന് ലീന പൊലീസിനോട് പറഞ്ഞു.

മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂറോളം നീണ്ടു. ലീന എവിടെയാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. മുൻപ് നൽകിയ മൊഴികൾ തന്നെയാണ് ഇവർ ആവർത്തിച്ചത്. തന്റെ പക്കൽ ഹവാല പണമുണ്ടെന്ന പൂജാരിയുടെ ആരോപണങ്ങൾ അവർ നിഷേധിച്ചു. മൂന്നാം തവണയാണ് ലീനയെ ചോദ്യം ചെയ്യുന്നത്.

നാല് ദിവസമായി എ.ടി.എസിന്റെ കസ്റ്റഡിയിലാണ് പൂജാരി. ഇന്ന് ഇയാളുടെ ശബ്ദസാമ്പിളുകൾ കോടതിയിൽ സമർപ്പിച്ച് അനുമതി വാങ്ങി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേസിലെ അറസ്റ്റിലായ മറ്റു പ്രതികളെയും രവി പൂജാരിയെയും വീഡിയോ കോൺഫറൻസിലൂടെ ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

 ലീനയുടെ രഹസ്യങ്ങൾ

1. കോടികളുടെ ഹവാല പണം സമ്പാദിച്ചോ?

ലീനയുടെ സാമ്പത്തിക സ്ഥിതിയെ പറ്റി പുറത്തുവന്ന വിവരങ്ങളുടെ നിജസ്ഥിതി. ലീനയും പങ്കാളി സുകേഷ് ചന്ദ്രശേഖറും നിരവധി പേരെ കബളിപ്പിച്ച് ഹവാല പണം കൈക്കലാക്കിയെന്നാണ് പൂജാരിയുടെ മൊഴി. ഇതിൽ നിന്ന് 25 കോടി തട്ടുകയായിരുന്നു പൂജാരിയുടെ ഉദ്ദേശ്യം.


2. സുകേഷ് കൊച്ചിയിൽ എത്തിയിരുന്നോ?

സുകേഷുമായി അകൽച്ചയിലാണെന്നാണ് ലീനയുടെ ആദ്യ മൊഴി. സംഭവത്തിന് മുമ്പ് ഇരുവരും കൊച്ചിയിൽ ഉണ്ടായിരുന്നു. 29 ദിവസം ഡൽഹി പൊലീസിന്റെ സംരക്ഷണയിൽ ലീനയോടൊപ്പം സ്വകാര്യ റിസോർട്ടിലായിരുന്നു താമസം.


3. 'ബോസി'നെ കാണാൻ എത്തിയത് ആരെല്ലാം?
കൊച്ചി സ്വദേശികളായ മൂന്നു പേർ ബോസിനെന്ന് പറഞ്ഞാണ് റിസോർട്ടിൽ മുറിയെടുത്തത്. താമസിച്ചത് സുകേഷായിരുന്നു. ഇയാളെ കാണാൻ നിരവധി പേർ എത്തിയെന്ന് റിസോർട്ട് മാനേജർ പൊലീസിനെ അറിയിച്ചിരുന്നു. ഇവർ ആരെല്ലാം?.


4. പ്രതികളുമായി ബന്ധമുണ്ടോ?

കേസിൽ പ്രതികളായ ഗുണ്ടകളുമായി ലീനയ്ക്ക് ബന്ധമുണ്ടായിരുന്നോ? ഇവർ നേരിട്ട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയോ?


5. സുഹൃത്ത് വിവരം ചോർത്തിയോ?

ലീനയുടെ സുഹൃത്ത് വഴിയാണ് ഹവാല പണത്തിന്റെ വിവരം രവി പൂജാരിക്ക് കിട്ടിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.

 അ​ധോ​ലോ​ക​ബ​ന്ധം​:​ ​കു​ടു​ങ്ങും,​ ​കൂ​ടു​ത​ൽ​ ​ഗു​ണ്ട​കൾ

​ബ്യൂ​ട്ടി​ ​പാ​‌​‌​ർ​ല​‌​ർ​ ​വെ​ടി​വ​യ്പ് ​കേ​സി​ൽ​ ​കൂ​ടു​ത​ൽ​പേ​ർ​ ​ഉ​ൾ​പ്പെ​ട്ട​തി​ന്റെ​ ​നി​‌​‌​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​ല​ഭി​ച്ചു.​ ​ര​വി​ ​പൂ​ജാ​രി​യി​ൽ​ ​നി​ന്ന് ​ക്വ​ട്ടേ​ഷ​ൻ​ ​ഏ​റ്റെ​ടു​ത്ത​ ​കാ​സ​‌​‌​ർ​കോ​ട് ​സ്വ​ദേ​ശി​ ​ജി​യ​ ​(​സി​യ​),​ ​ഇ​ട​നി​ല​ക്കാ​രാ​യ​ ​മോ​നാ​യി,​ ​ഡോ.​ ​അ​ജാ​സ്,​ ​വെ​ടി​യു​തി​‌​‌​‌​ർ​ക്കാ​ൻ​ ​ക്രി​മി​ന​ൽ​ ​സം​ഘ​ത്തെ​ ​ഏ​‌​ർ​പ്പാ​ടാ​ക്കി​യ​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​ഗു​ണ്ട​ ​എ​ന്നി​വ​‌​‌​ർ​ക്കു​ ​പു​റ​മെ​ ​നേ​രി​ട്ടും​ ​അ​ല്ലാ​തെ​യും​ ​പ​ങ്കു​ള്ള​വ​രാ​ണി​വ​ർ.​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് ​പൊ​ലീ​സ് ​വൃ​ത്ത​ങ്ങ​ൾ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.
കാ​സ​ർ​കോ​ടും​ ​പെ​രു​മ്പാ​വൂ​രും​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഗു​ണ്ടാ​ ​നേ​താ​ക്ക​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ടി​ ​ലീ​ന​ ​മ​രി​യ​ ​പോ​ളി​നെ​ ​വി​ളി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ​പൂ​ജാ​രി​യു​ടെ​ ​മൊ​ഴി.​ ​ന​ടി​യു​ടെ​ ​പ​ക്ക​ലു​ള്ള​ 25​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഹ​വാ​ല​ ​പ​ണം​ ​ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.
കൊ​ച്ചി​യി​ൽ​ ​ഇ​ട​നി​ല​ക്കാ​ര​നാ​യി​ ​ഒ​രാ​ൾ​ ​പ്ര​വ​ർ​ത്തി​ക്കാ​തെ​ ​ഇ​ത്ത​ര​മൊ​രു​ ​ഓ​പ്പ​റേ​ഷ​ൻ​ ​പൂ​ജാ​രി​ക്ക് ​ന​ട​ത്താ​നാ​വി​ല്ലെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം.​ ​കാ​സ​ർ​കോ​ട് ​ബേ​വി​ഞ്ച​യി​ലെ​ ​മ​രാ​മ​ത്ത് ​ക​രാ​റു​കാ​ര​ൻ​ ​എം.​ടി.​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞി​യു​ടെ​ ​വീ​ടി​ന് ​നേ​രെ​ ​വെ​ടി​വ​യ്പ്പ് ​ന​ട​ത്തി​യ​ ​കേ​സി​ലും​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.