മൂവാറ്റുപുഴ: എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ആവോലി ഗ്രാമപഞ്ചായത്തിലെ നടുക്കര പ്രദേശത്ത് 250 കുടുംങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രെട്ടറി എൻ.അരുൺ വാർഡ് മെമ്പർ സെൽബി പ്രവീണിന് കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എ.ഐ വൈ.എഫ് മണ്ഡലം സെക്രെട്ടറി നിസാർ കെ.ബി , എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി , എ.ഐ വൈ.എഫ് മേഖല സെക്രട്ടറി സൈജൽ പാലിയത്ത് ,സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം അനസ് .വി.എസ്. അജി ജോസ് തുടങ്ങിയവർ പങ്കെടുത്തു.