കൊച്ചി: രാഷ്ട്രീയ, നിക്ഷിപ്ത താല്പര്യങ്ങളിൽ നിന്ന് സർവ്വകലാശാലകളെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം (യു.വി.എ. എസ് ) ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി അയച്ചു. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സാധ്യമായ എല്ലാ നിയമ പോരാട്ടങ്ങളും സർവ്വകലാശാലകളെ രക്ഷിക്കാൻ വേണ്ടി യു.വി.എ.എസ് അവലംബിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കെ. ശിവപ്രസാദ്, ജന. സെക്രട്ടറി ഡോ. സതീഷ് എന്നിവർ പറഞ്ഞു.