കൂത്താട്ടുകുളം: കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എസ്.എൻ.ഡി.പി കൂത്താട്ടുകുളം ശാഖയുടെ കൈത്താങ്ങ്.മുൻസിപ്പാലിറ്റി നടത്തിവരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയശിവന് കൈമാറി. ശാഖാ വൈസ് പ്രസിഡന്റ് പി.എൻ.സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ്,യൂണിയൻ കൗൺസിലർ ഡി.സാജു,കമ്മിറ്റിയംഗം ബിജു.പി.കെ എന്നിവർ പങ്കെടുത്തു.