കോതമംഗലം: ചേലാട് ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ.പ്രകാശ്, മെമ്പർമാരായ ആലീസ് സിബി, രേഖ രാജു, കെ.കെ.ഗോപി,എ ഇ ഹരി, പി.ജ്യോതിഷ്, സിന്ധു പി.ശ്രീധർ, മുരളി കുട്ടമ്പുഴ, കെ.എസ്.സൗമ്യ, രമ്യ മോഹനൻ, ബിന്ദു.കെ.ജോസ് തുടങ്ങിയവർ സംസാരിച്ചു.