crime-branch

​​​​

കൊച്ചി: കൊടകര കുഴൽപ്പണത്തട്ടിപ്പു കേസ് അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കണമെന്നും എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് മേൽനോട്ടച്ചുമതല നൽകണമന്നും ആവശ്യപ്പെട്ട് പാലക്കാട്ടെ ആൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക്ക് വർഗീസ് ഹർജി നൽകി. ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൊലീസിനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെടുന്നു.