medical-oxygen

കൊച്ചി: സംസ്ഥാനത്ത് മെഡിക്കൽ ഓക്‌സിജന്റെ വിലവർദ്ധന അനുവദിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വില വർദ്ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കാൻ മാറ്റി. വില നിർണയത്തിനു ചുമതലപ്പെട്ട നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയെക്കൂടി കേസിൽ കക്ഷി ചേർക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ നിർദ്ദേശിച്ച് ഹർജി മാറ്റിയത്.