അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിശേരി ഗവ. ആശുപത്രിയിൽ ശുചീകരണം നടത്തി. പരിസരത്തെ കാടും പുല്ലും വെട്ടിത്തെളിച്ച് ഫലവൃക്ഷങ്ങളും ചെടികളും നട്ടു. അണുനശീകരണവും നടത്തി. മേഖലാ സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആഷിക് ഷാജി. ഗോകുൽ ഗോപാലകൃഷ്ണൻ, സുനു സുകുമാരൻ, അജ്മൽ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.