കോതമംഗലം: റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചേലാട് ഗവൺമെന്റ് എൽ.പി സ്കൂളിലെ കുട്ടികൾക്കാവശ്യമായ നോട്ടുബുക്കുകളും പേനയും നൽകി.റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷിജി ഡേവിഡിനു സാമഗ്രികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ ജോർജ് കോലോത്ത് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറിമാരായ ഐസക് മാലിയിൽ, ബിനോയി തോമസ്, രശ്മി ബി, ജിബിൻ എൽദോസ് എന്നിവർ പങ്കെടുത്തു.