മൂവാറ്റുപുഴ: ടി.എം.ജേക്കബ് മെമ്മോറിയൽ മണിമലക്കുന്ന് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്, ഹിസ്റ്ററി വിഭാഗത്തിലാണ് നിയമനം. യു.ജി.സി നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതയും എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. tmjmgcm.ac.in എന്ന കോളേജ് വെബ്സൈറ്റിൽനിന്നും ബയോഡാറ്റയുടെ ഫോറം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റുകളും,മാർക്ക്ലിസ്റ്റ്, മുൻ പരിചയം എന്നിവയുടെ പകർപ്പ് സഹിതം 11ന് മുമ്പ് gcmanimalakunnu@yahoo.co.in എന്ന മെയിലിൽ ഓൺലൈനായി അപേക്ഷിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാതെയുള്ള പി.ജിക്കാരേയും പരിഗണിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.വിവരങ്ങൾക്ക്: 9846905167,8304079505.