പിറവം: പിറവം നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലീമിന്റെ നേതൃത്വത്തിൽ ഡേറ്റാ ചലഞ്ച് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരുപത്തിനാലാം ഡിവിഷനിലെ പാഴൂർ എൽ.പി സ്കൂളിലെയും അങ്കണവാടിയിലെയും നിർദ്ധനരായ കുട്ടികൾക്ക് ഒരു മാസത്തേക്ക് ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ മൊബൈൽ ഡേറ്റ സൗജന്യമായി റീചാർജ് ചെയ്തു നൽകി. ഡിവൈ.എഫ്.ഐ പിറവം മേഖല കമ്മറ്റിയുടെയും വിദേശമലയാളികളുടെയും മൊബൈൽ ഷോപ്പ് ഉടമകളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന ഡാറ്റാ ചലഞ്ചിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകളും വിതരണം ചെയ്തു.