kns
വെങ്ങോല പഞ്ചായത്തിലെ ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കുന്നു

പട്ടിമറ്റം: വെങ്ങോല,അറക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മി​റ്റികളുടെയും യൂത്ത് കെയറിന്റെയും നേതൃത്വത്തിൽ വെങ്ങോല പഞ്ചായത്തിലെ 1150 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ബെന്നി ബെഹനാൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യൂത്ത് കെയറിന്റെ മൊബൈൽ ചലഞ്ചിന്റെ ആദ്യഫണ്ട് ഏറ്റുവാങ്ങി. അഡ്വ.അരുൺ പോൾ ജേക്കബ്ബ്, മനോജ് മൂത്തേടൻ, ഷാജി സലിം, കെ.എൻ.സുകുമാരൻ, ജോജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.