മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. വാഴപ്പിള്ളി ജെ.ബി.സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം നഗരസഭ കൗൺസിലർ കെ.ജി അനിൽകുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ആർ.രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ് എം.എം.രാജപ്പൻ പിള്ള , ലൈബ്രറി സെക്രട്ടറി ആർ.രാജീവ് എന്നിവർ സംസാരിച്ചു. കെ.എസ്.രവീന്ദ്രനാഥിന്റെ വസതിയിൽ ലൈബ്രറി പ്രസിഡന്റ് കെ.ആർ.വിജയകുമാറും തീക്കൊള്ളിപ്പാറയിൽ വാർഡ് കൗൺസിലർ ആർ.രാകേഷും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. വനിത വേദിയുടേയും, ബാലവേദിയുടേയും നേതൃത്വത്തിൽ വാഴപ്പിള്ളി മുതൽ സിവിൽ സ്റ്റേഷൻ വരെ റോഡ് സൈഡുകളിൽ ശുചീകരണ പ്രവർത്തനവും നടത്തി.