nagarasabha-
റോൾ കെമിക്കൽസ് നഗരസഭയിലെ കൊവിഡ് ബാധിതരുടെ വീടുകളിലേക്ക് നൽകുന്ന അണുനശീകരണക്കിറ്റ് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന് നൽകുന്നു

പിറവം: നഗരസഭയിലെ കൊവിഡ് ബാധിതരുടെ വീടുകളിലേക്ക് പിറവത്തെ ലേക്ക് റോൾ കെമിക്കൽസ് ഉടമ ജോയി അണുനശീകരണ വസ്തുക്കൾ നൽകി. സാനിറ്റൈസർ,മാസ്ക് തുടങ്ങിയ ഏഴോളം സാധനങ്ങളടങ്ങിയ എണ്ണൂറ്റി അൻപതോളം കിറ്റ് നഗരസഭയ്ക്ക് കൈമാറി.ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് കിറ്റുകൾ ഏറ്റുവാങ്ങി.വൈസ് ചെയർമാൻ കെ.പി.സലിം,സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ജിൽസ് പെരിയപ്പുറം,ബിമൽ ചന്ദ്രൻ, വത്സല വർഗീസ് മറ്റ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.