laksha

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികൾ നടത്തിയ 12 മണിക്കൂർ നിരാഹാര സമരം സമാധാനപരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി വീ‌ടുകളിൽ കരിങ്കൊടി ഉയർത്തി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെയും കളക്ടർ അഷ്കർ അലിയെയും തിരികെ വിളിക്കുക, ദ്വീപുകാരെ അപമാനിച്ച കളക്ടർ മാപ്പു പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.

പ്രതിഷേധത്തിന്റെ ഭാഗമായി കവരത്തി പഞ്ചായത്തിന് മുന്നിൽ സമരം നടത്തിയ 11 പഞ്ചായത്ത് മെമ്പ‌ർമാരെയും 2 ജില്ലാ പഞ്ചായത്ത് മെമ്പർമാരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

സന്നദ്ധ പ്രവർത്തകർ അറസ്റ്റിൽ

ലോക്ക്ഡൗൺ നിലനിൽക്കുന്ന കവരത്തി പഞ്ചായത്ത് 9-ാം വാർഡിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വോളന്റിയർമാരെ പൊലീസ് അറസ്റ്റു ചെയ്തു. കവരത്തി സ്വദേശികളായ യു.പി.മുജീബ്, ബി.കെ. സജീദ് ഖാൻ, കെ.ജംഹാർ എന്നാൽ, ഇവർ ആഹാരം എത്തിക്കുന്നതിനാണ് പുറത്തിറങ്ങിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ല​ക്ഷ​ദ്വീ​പി​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​നീ​ട്ടി

കൊ​ച്ചി​:​ ​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ലോ​ക്ഡൗ​ൺ​ ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​നീ​ട്ടി.​ ​ക​വ​ര​ത്തി,​ ​ആ​ന്ത്രോ​ത്ത്,​ ​ക​ൽ​പ്പേ​നി,​ ​അ​മി​നി,​ ​മി​നി​ക്കോ​യ്,​ ​ബി​ത്ര​ ​ദ്വീ​പു​ക​ളി​ൽ​ ​സ​മ്പൂ​ർ​ണ​ ​അ​ട​ച്ചു​പൂ​ട്ട​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ഇ​വി​ടെ​ ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ൾ​ ​ഉ​ച്ച​യ്‌​ക്ക് ​ഒ​രു​ ​മ​ണി​ ​മു​ത​ൽ​ ​നാ​ല് ​വ​രെ​ ​തു​റ​ക്കാം.​ ​ഹോ​ട്ട​ലു​ക​ൾ​ ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ 9.30​ ​വ​രെ​യും​ ​ഉ​ച്ച​യ്‌​ക്ക് ​ഒ​രു​ ​മ​ണി​ ​മു​ത​ൽ​ ​മൂ​ന്ന് ​മ​ണി​ ​വ​രെ​യും​ ​ആ​റ് ​മു​ത​ൽ​ ​ഒ​ൻ​പ​ത് ​വ​രെ​യും​ ​ഹോം​ ​ഡെ​ലി​വ​റി,​ ​പാ​ഴ്‌​സ​ൽ​ ​എ​ന്നി​വ​യ്‌​ക്കാ​യി​ ​മാ​ത്രം​ ​തു​റ​ക്കാം.​ ​കി​ൽ​ത്താ​ൻ,​ ​ചെ​ത്ത്ല​ത്ത്,​ ​ക​ട​മ​ത്ത്,​ ​അ​ഗ​ത്തി​ ​ദ്വീ​പു​ക​ളി​ൽ​ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തു​ ​പോ​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​രാ​ത്രി​കാ​ല​ ​ക​ർ​ഫ്യൂ​വും​ ​തു​ട​രും.
നി​ല​വി​ൽ​ ​ല​ക്ഷ​ദ്വീ​പി​ൽ​ 1005​ ​കൊ​വി​ഡ് ​കേ​സു​ക​ളാ​ണു​ള്ള​ത്.