മൂവാറ്റുപുഴ: വ്യാപാരികൾക്ക് കൊവിഡ് വാക്സിൻ നൽകാനൊരുങ്ങി മർച്ചന്റ്സ് അസോസിയേഷൻ. ഇതിനായി മർച്ചന്റസ് അസോസിയേഷൻ ഓഫീസിൽ വാക്സിൻ വാർ റൂം തുറന്നു. മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ വ്യപരികൾക്കു വേണ്ടി അങ്കമാലി അപ്പോളോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് വാക്സിൻ വിതരണം നടത്തുന്നത്. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് വാക്സിൻ നൽകുക. റഷ്യൻ നിർമ്മിതമായ സ്പുട്നിക്ക് വാക്സിനാണ് നൽകുക. കൊവിഡ് കാലത്ത് ഏറ്റവും അധികം ജനങ്ങളുമായി ഇടപഴകുന്ന വിഭാഗമാണ് വ്യാപാരികൾ. അതിനാൽ വ്യാപാരി സമൂഹത്തിന്റെ സുരക്ഷ അസോസിയേഷന്റെ കൂടി ചുമതലയായതിനാലാണ് ഇത്തരമൊരു സേവനം തയ്യാറാക്കിയിട്ടുള്ളതെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു.