ആലുവ: മുല്ലപ്പെരിയാർ ഡാമിന്റെ അപകട സാദ്ധ്യതകൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തി ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി സേവ് കേരളാ ബ്രിഗേഡ് കൂട്ടായ്മ മഞ്ചേശ്വരത്തുനിന്ന് പാറശാലവരെ സൈക്കിൾ സന്ദേശയാത്ര സംഘടിപ്പിക്കും. അന്താരാഷട്രതലങ്ങളിൽ വരെ ശ്രദ്ധിക്കപ്പെടുന്ന മുല്ലപ്പെരിയാർ ഡാം വിഷയം കേരള സമൂഹം ഗൗരവമായി എടുക്കാത്തത് ഡാമിന്റെ അപകടസാദ്ധ്യതയെക്കുറിച്ച് ധാരണയില്ലാത്തതിനാലാണെന്ന് സേവ് കേരളാ ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ആരോപിച്ചു.