കളമശേരി: പഠനങ്ങളും ശാസ്ത്രീയ അറിവുകളും വിലയിരുത്തി കേരളത്തിന്റെ തീരസംരക്ഷണത്തിന് ശാസ്ത്രീയ നടപടികൾ വേണമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് എറണാകുളം ജില്ലാവാർഷികം ആവശ്യപ്പെട്ടു.
രണ്ടു ദിവസമായി ഓൺലൈനിൽ ചേർന്ന വാർഷികം മുരളി തുമ്മാരുകൂടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിഅംഗം ഡോ. ടി .ആർ. സുമ സംഘടനാരേഖ അവതരിപ്പിച്ചു. പ്രൊഫ. എം.കെ. പ്രസാദ് പരിസ്ഥിതിദിന സന്ദേശം നൽകി. വി.എ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ടി.ആർ. സുകുമാരൻ (പ്രസിഡന്റ്). ഡോ. എം.രഞ്ജിനി, കെ.കെ. കുട്ടപ്പൻ (വൈസ് പ്രസിഡന്റ്). കെ.ആർ .ശാന്തിദേവി (സെക്രട്ടറി), കെ.പി. സുനിൽ, പി.വി. വി
നോദ് (ജോ. സെക്രട്ടറി), കെ .എൻ. സുരേഷ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.