ആലുവ: കൊവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി കുടുംബം പട്ടിണിയായ നിരവധി പ്രവാസികളുടെ മുഖം മനസിൽ കണ്ട് വേണമായിരുന്നു ബഡ്ജറ്റ് തയ്യാറാക്കാനെന്ന് പ്രവാസി കോൺഗ്രസ് അഭിപ്രായപ്പെട്ടു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രവാസികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ബഡ്ജറ്റിൽ കാര്യമായ ശ്രമങ്ങൾ നടന്നിട്ടില്ല. തിരിച്ചുവന്ന പ്രവാസികൾക്ക് തൊഴിൽ നൽകാനോ താത്കാലികമായി ആശ്വാസധനസഹായം നൽകാനോ ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ആരോപിച്ചു.