suku
ടിആർ.സുകുമാരൻ

കൊച്ചി: നിർദ്ദിഷ്‌ട കെ റെയിൽ പദ്ധതി പുന:പരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീരസംരക്ഷണത്തിനായി ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രണ്ടു ദിവസമായി ഓൺലൈനിൽ ചേർന്ന സമ്മേളനം മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു. പരിഷത് കേന്ദ്രനിർവാഹക സമിതിയംഗം ഡോ. ടിആർ.സുമ സംഘടനാരേഖ അവതരിപ്പിച്ചു. പ്രൊഫ. എംകെ .പ്രസാദ് പരിസ്ഥിതിദിന സന്ദേശം നൽകി.സംസ്ഥാന പ്രസിഡന്റ് എപി. മുരളീധരൻ, വിഎ. വിജയകുമാർ,കെപി. സുനിൽ, പിവി.വിനോദ് എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ടിആർ.സുകുമാരൻ (പ്രസിഡന്റ്) ഡോ. എം .രഞ്ജിനി, കെകെ .കുട്ടപ്പൻ (വൈ. പ്രസിഡന്റ്). കെ ആർ .ശാന്തീദേവി (സെക്രട്ടറി), കെപി .സുനിൽ, പിവി .വിനോദ് (ജോ. സെക്രട്ടറി), കെഎൻ .സുരേഷ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.