കളമശേരി: ഏലൂർ മൂന്നാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം കോൺഗ്രസ്‌ കളമശേരി മണ്ഡലം ബ്ലോക്ക് സെക്രട്ടറി സുനീർ കുറ്റിമാക്കൽ നിർവഹിച്ചു. വാർഡ് കമ്മിറ്റി ഭാരവാഹികളായ വി.എ. സക്കീർ, ആണ്ടവൻ, സാദത്ത്, റഷീദ്, ഷെരീഫ്, ഷാഹുൽ, അൻവർ സാദത്ത്, നജീം, ജെറി എന്നിവർ നേതൃത്വം നൽകി.