radhakrishnan
തുരുത്ത് സമന്വയ ഗ്രാമവേദി. ഗ്രാമവേദിയുടെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകളുടെ വിതരണം സമന്വയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു

ആലുവ: പരിസ്ഥിതി ദിനത്തിൽ പച്ചക്കറിവിത്തുകൾ വീടുകളിലെത്തിച്ച് ആലുവ തുരുത്ത് സമന്വയ ഗ്രാമവേദി. ഗ്രാമവേദിയുടെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി നാട്ടിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാന്ത്വനവേദി ഗുണഭോക്താക്കളുടെ കുടുംബങ്ങൾക്ക് പച്ചക്കറിവിത്തുകൾ നൽകിയത്. സമന്വയ ഗ്രാമവേദി സെക്രട്ടറി എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്. പി.ജി. സുനിൽകുമാർ, കൺവീനർ ജെ.എം.നാസർ, പി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.