ആലുവ: തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വർഷങ്ങളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി പൊതുമരാമത്ത്, റവന്യൂ വകുപ്പുദ്യോഗസ്ഥർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.

ആലുവ, കളമശേരി നിയോജക മണ്ഡലങ്ങിലൂടെ കടന്നുപോകുന്ന തോട്ടക്കാട്ടുകര കവല മുതൽ കടുങ്ങല്ലൂർ വരെയുള്ള വിതീകുറഞ്ഞ ഭാഗം സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനായി 2012 -13 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 455 ലക്ഷം രൂപ വകയിരുത്തുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തെങ്കിലും ഭൂവുടമകളുമായുണ്ടായ തർക്കത്തെത്തുടർന്ന് നടന്നില്ല. ഇൻവെസ്റ്റിഗേഷൻ, അലൈൻമെന്റ് നടപടികൾ പൂർത്തീകരിച്ചിരുന്നു.