പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു. പൂക്കളമൊരുക്കാൻ പൂങ്കാവനം എന്ന പേരിൽ പഞ്ചായത്തിലെ ആറുപത്തിനാല് ഗ്രൂപ്പുകൾക്കായി 2850 ചെടികളാണ് വിതരണംചെയ്തത്. സി.ഡി.എസ് ചെയർപേഴ്സൺ സാറാബീവി സലിം, കുടുംബശ്രീ കോ ഓർഡിനേറ്റർ സന്ദീപ് എന്നിവർനേതൃത്വം നൽകി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെമീറ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകൾക്കൊപ്പം പഞ്ചായത്ത് മെമ്പർമാർക്കും ജീവനക്കാർക്കും തെങ്ങിൽ തൈകളും നൽകി. വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, വി.എ. താജുദ്ദീൻ, ലൈബി സാജു, എ.ബി. മനോജ്, എം.എ. സുധീഷ്, എം.കെ. രാജേഷ്, എം.എസ് അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.