ni
ഭിന്നശേഷി സഹോദരങ്ങളായ നിത്യൻ പോൾ, നിബിൻ പോൾ എന്നിവർക്ക് മുടക്കുഴയിലെ വീട്ടിലെത്തി വാക്സിനേഷൻ നൽകുന്നു

കുറുപ്പംപടി: മുടക്കുഴയിൽ ഭിന്നശേഷിക്കാർക്കും പാലിയേറ്റീവ് കിടപ്പ് രോഗിക്കൾക്കും വാക്സിനേഷൻ ആരംഭിച്ചു. ഭിന്നശേഷിക്കാരായ സഹോദരങ്ങളായ നിത്യൻ പോൾ, നിബിൻ പോൾ എന്നിവർക്ക് വീട്ടിലെത്തി വാക്സിനേഷൻ നൽകി. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, കെ.ജെ. മാത്യു ജോസ് എ പോൾ, അനാമിക ശിവൻ, മെഡിക്കൽ ഓഫീസർ ഡോ.രാജിക കുട്ടപ്പൻ, പാലിയേറ്റീവ് നഴ്സ് ജയപൗലോസ് മോളി വർഗീസ് എന്നിവർ നേതൃത്യം നൽകി. ഇളംമ്പകപ്പിള്ളി സ്നേഹതീരത്തിലെ അന്തേവാസികൾക്ക് മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വാക്സിൻ എടുത്തു.