exices

മൂവാറ്റുപുഴ: ആയവന കൂവത്തൊട്ടിയിൽ അരുൺകുമാറിന്റ വീട്ടിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച 9 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച വൈകിട്ട് നടന്ന റെയ്ഡിനിടെ അരുൺ കുമാർ ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം ആയവനയിലെ വാടക വീട്ടിൽ നിന്ന് 750 മില്ലി ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതിന്റ ഭാഗമായാണ് ഇന്നലെ പരിശോധന നടന്നത്. മുവാറ്റുപുഴ എക്‌സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി.സി ഗിരീഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രതാപൻ, ജോണി അഗസ്റ്റിൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കബീർ പി.എം, റോബി കെ.എം, ബാബു , മിഥുൻ, ടിനു ജോർജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.