kpsta-ernakulam-
കെ.പി.എസ്.ടി.എ ജില്ലാ സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.പി. ധനപാലൻ വ്യക്ഷത്തൈനട്ട് നിർവഹിക്കുന്നു.

പറവൂർ: വർഷത്തിൽ ഒരു വ്യക്ഷത്തൈ നട്ടതുകൊണ്ടുമാത്രം പരിസ്ഥിതി സംരക്ഷണമാകില്ലെന്നും വൻ പദ്ധതികളുടെ പേരിൽ സമൂഹഭദ്രത പരിഗണിക്കാതെ നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കലാണ് വേണ്ടതെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറഞ്ഞു. കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി വാരാചരണം പറവൂർ ഗവ. എൻ.പി.ജി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ് കുടുംബങ്ങൾക്ക് ഫലവൃക്ഷത്തൈകളും, ലഘുലേഖകളും വിതരണംചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സി.വി. വിജയൻ, കെ.എ. ഉണ്ണി, കെ.എ. റിബിൻ, ശ്രീജിത്ത് അശോക് തുടങ്ങിയവർ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി പതിനാല് സബ് ജില്ലകളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.