പറവൂർ: കേരള മുസ്ലിം ജമാഅത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25,000 ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയ്യിദ് സി.ടി. ഹാഷിം തങ്ങൾ, ജില്ലാ സെക്രട്ടറിമാരായ സി.എ. ഹൈദ്രോസ് ഹാജി, സലാം കൈതാരം തുടങ്ങിയവർ പങ്കെടുത്തു.