പറവൂർ: പഞ്ഞപ്പള്ളയിലുള്ള ഫ്രണ്ട്‌സ് സ്വാശ്രയസംഘം വാർറൂം പി.വി.കെ വാട്സാപ്പ് കൂട്ടായ്മ നിർദ്ധനരായ രോഗികൾക്കായി കൊവിഡ് എമർജൻസി ആംബുലൻസ് സർവീസ് ആരംഭിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സേവനം ലഭിക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് റവ. ഡോ. ജോസഫ് കാരിക്കശേരി ആംബുലൻസ് ആശീർവദിച്ചു. സേവനം സൗജന്യമായി ആവശ്യമുള്ളവർ വാർഡ് മെമ്പർ, ആശാ വർക്കർമാർ, പൊലീസ്, ഹെൽത്ത് വിഭാഗം എന്നിവരിലൂടെയും വാർറൂം പി.വി.കെ വാട്സാപ്പ് ഗ്രൂപ്പിലൂടേയും അറിയിച്ചാൽ സർവീസ് ലഭിക്കും. ഫോൺ: 9961444700, 9846846913.