b
മുടക്കുഴ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ കൊതുക് നശീകരണ പുകമരുന്ന് പുകച്ച് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൊതുക് നശീകരണത്തിന് പുകമരുന്ന് നൽകി മടക്കുഴ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ മരുന്ന് പുകച്ച് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.മാത്യു ജോസ് എ പോൾ, വൽസ വേലായുധൻ, രജിത ജയ്മോൻ, സോമി ബിജു, അനാമിക ശിവൻ, ഡോളി ബാബു,ഷോജ റോയി,സോഫി രാജൻ, പോൾ.കെ.പോൾ , ആയുവേദ ഡോക്ടർ അഖിത ബീഗം എന്നിവർ പങ്കെടുത്തു.