കാലടി: നീലീശ്വരം ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷൻ കരുതൽ 2022 എന്നപേരിൽ മെഗാശുചീകരണ, അണുനശീകരണ, കൊവിസ് ബാധിതർക്കുള്ള സാന്ത്വന സഹായങ്ങൾ മുതലായവ ഉൾക്കൊള്ളുന്ന പരിപാടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിജി റെജി സംസാരിച്ചു. റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് സാജു തറനിലം ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി ഫ്രാൻസിസ്
കല്ലുക്കാരൻ, സെക്രട്ടറി രാജേഷ് പി.എസ്, ഖജാൻജി സാജു കാലാക്കപ്പറമ്പിൽ, ജോ സെക്രട്ടറി പോളച്ചൻ താണിക്കപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാക്കനാട്ട്, ജോയ് ജോർജ് കലൂക്കാരൻ,
ഷാജി ഈട്ടുങ്ങപടി, റോയ് പോൾ കാളാംപറമ്പിൽ എന്നിവർ പങ്കെടുത്തു.