aiyfonlaksha
ലക്ഷദ്വീപ് ജനതയുടെ നിരാഹാര പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചി അഡ്മിനിസ്‌ട്രേറ്റീവ് ഗസ്റ്റ്ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന 12 മണിക്കൂർ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അഡ്മിനിസ്‌ട്രേറ്റീവ് ഗസ്റ്റ്ഹൗസിനു മുൻപിൽ പ്രതിഷേധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ്, നേതാക്കളായ വി.എസ്. സുനിൽകുമാർ, ആൽവിൻ സേവ്യർ, സിജി ബാബു, പി.എ.നവാസ്, ടി.എം.ഷെനിൻ, പി.കെ.ഷിഫാസ്, കെ.എ.അനൂപ്, റോക്കി എം.ജിബിൻ എന്നിവർ സംബന്ധിച്ചു.