പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് വൃക്ഷത്തൈ നട്ടും പരിതസ്ഥിതി സന്ദേശം നൽകിയും ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ നിർവഹിച്ചു. ബോർഡ് അംഗം ഉഷ ജോഷി, ലൈബ്രറി ഉപദേശകസമിതി കൺവീനർ വീല്യം പോൾ, കുട്ടികൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ബാങ്ക് പരിധിയിലുള്ള പന്ത്രണ്ട് വാർഡുകളിൽ ബോർഡ് അംഗങ്ങളും കുട്ടികളും ചേർന്ന് വൃക്ഷത്തൈനട്ടു.