പെരുമ്പാവൂർ: ഒരു മാസത്തെ ശമ്പളം കൊവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി രായമംഗലം സ്‌പെഷൽ ബ്രാഞ്ച് എസ്‌.ഐ പി.എസ്. വേണുഗോപാൽ. 67887 രൂപയാണ് നൽകിയത്. സമൂഹ അടുക്കള, സൗജന്യ ആംബുലൻസ്, ടാക്‌സി സൗകര്യം, ഡി.സി.സി ഭക്ഷ്യക്കിറ്റ് വിതരണം, വാർഡ് തല വാർറൂമുകളുടെ ക്രമീകരണം എന്നിവയ്ക്കു തുക ഉപയോഗിക്കുമെന്ന് പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.