പെരുമ്പാവൂർ: പെരിയാർ തീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ജനപ്രതിനിധികൾക്ക് പരാതി നൽകി. മഴക്കാലമായതാടെയാണ് ഒച്ച് ശല്യം വർദ്ധിച്ചത്. കൃഷിയിടങ്ങളിലെ എല്ലാത്തരം വിളകളും തിന്നു നശിപ്പിക്കുന്ന ഇവയുടെ വിസർജ്യവും സ്രവവും ശുദ്ധജല സ്രോതസുകൾ മലിനമാക്കി തുടങ്ങിയെന്നും പ്രതിരോധ മാർഗങ്ങൾ കൈകൊള്ളണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.