കരുമാല്ലൂർ: യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാർക്കും പൾസ് ഓക്സീമീറ്ററുകൾ നൽകി. കളമശേരി ബ്ലോക്ക് സെക്രട്ടറി ഒ.ബി. അഭിലാഷും കരുമാല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് മനയ്ക്കപ്പടിയും ചേർന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലിക്ക് കൈമാറി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ പി.എ. സക്കീർ, എ.ബി. കായി, അബ്ദുൾ കലാം, കെ.എ. അബ്ദുൾ ഗഫൂർ, ഷിഹാബ് അയ്യാലിൽ, കെ.എ. ഷാനി, എം.എസ്. അഷ്ക്കർ, ജസ്വിൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.